05 April, 2020 09:59:15 AM


അന്യസ്ഥലങ്ങളിൽനിന്നും കൊല്ലത്ത് പ്രവേശിച്ചവരുടെ ഹോം ക്വാറന്റയിൻ 28 ദിവസമാക്കി



കൊല്ലം: അന്യ സ്ഥലങ്ങളിൽനിന്നും കൊല്ലത്ത് പ്രവേശിച്ചവരുടെ ഹോം ക്വാറന്റയിൻ 28 ദിവസമാക്കി. 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരും 28 ദിവസം വരെ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് മുതൽ അന്യ സ്ഥലങ്ങളിൽ നിന്ന്  കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നവർക്കും 28 ദിവസം ഹോം ക്വാറന്റയിൻ ബാധകമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ സ്ഥാപന മേധാവികൾക്കും കഴിഞ്ഞ ദിവസം കത്ത് നൽകി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K