15 April, 2020 12:20:47 PM


സ്പ്രിം​ഗ്‌​ള​ര്‍ വിവാദം: ​കരാ​ർ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സംസ്ഥാനസ​ര്‍ക്കാ​ർ



തിരുവ​ന​ന്ത​പു​രം: സ്പ്രിം​ഗ്‌​ള​ര്‍ ഇ​ട​പാ​ടി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​രാ​ർ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സ​ര്‍ ക്കാ​ർ. ക​മ്പ​നി​യും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ക​രാ​റും സ്പ്രിം​ഗ്‌​ള​ര്‍, ഐ​ടി സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തും സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടു.


പൗ​ര​ൻ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ‌ ദു​രു​പ​യോ​ഗം ചെ​യ്യി​ല്ലെ​ന്ന് ക​മ്പ​നി ക​രാ​റി​ൽ ഉ​റ​പ്പ് ന​ൽ​കു​ന്നു. വി​വ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ർ​ക്കാ​രി​നു ത​ന്നെ​യാ​വും. സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഏ​തു​സ​മ​യ​ത്തും വി​വ​ര​ങ്ങ​ൾ കൈ​മാ​റും. അ​മേ​രി​ക്ക​യി​ലേ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​യും നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​വും ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും ക​രാ​റി​ൽ പ​റ​യു​ന്നു. ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ല്ലാ​തെ മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റു​ക​യോ പ​ക​ർ​പ്പ് എ​ടു​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും ക​രാ​ർ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.


ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് സ​ർ​ക്കാ​ർ സ്പ്രിം​ഗ്ള​റു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. ക​രാ​ര്‍ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 24 വ​രെ​യാ​ണ്. വി​വ​ര​ങ്ങ​ളു​ടെ അ​ന്തി​മ അ​വ​കാ​ശം പൗ ​ര​നെ​ന്ന് സ്പ്രിം​ഗ്‌​ള​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളു​ടെ പൂ​ര്‍​ണ അ​വ​കാ​ശം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K