20 April, 2020 07:10:30 PM


ലോക് ഡൗൺ ഇളവ്: സർക്കാർ ഓഫീസുകളിൽ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ



തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.


1.    റവന്യൂ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഏപ്രിൽ 21 മുതൽ തുറന്നു പ്രവർത്തിക്കേണ്ടതാണ്.


2.    എല്ലാ ഓഫീസുകളിലും ക്ലാസ് വൺ, ക്ലാസ്2, ജീവനക്കാർ എല്ലാ പ്രവർത്തി ദിനങ്ങളിലും ജോലിക്ക് ഹാജരാകേണ്ടതും ക്ലാസ് 3, ക്ലാസ് 4 വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ ജോലി ചെയ്യുന്നതിനുള്ള ക്രമീകരണം ജില്ലാ കളക്ടർ /ഓഫീസ് മേധാവി ഉറപ്പുവരുത്തേണ്ടതാണ്.


3.    വില്ലേജ് ഓഫീസുകൾ 35% ജീവനക്കാരുമായി പ്രവർത്തിക്കേണ്ടതാണ്.


4.    വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഓൺലൈനായി നൽകിയിരുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും ഓൺലൈനായി തന്നെ നൽകുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.


5.    വില്ലേജ് ഓഫീസുകളിൽ കഴിവതും ഓൺലൈനായി തന്നെ കരം സ്വീകരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളേണ്ടതാണ്.


6.    വീടുകളിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്ന ജീവനക്കാർ ഓഫീസിൽ ഹാജരാകില്ലെന്ന് ജില്ലാ കളക്ടർ /ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്.


7.    ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവർത്തി ദിനങ്ങളിൽ ഓഫീസ് തുറന്നു പ്രവർത്തിക്കേണ്ടതാണ്.


8.    എല്ലാ ഓഫീസുകളിലും ആറടി അകലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടതും യോഗങ്ങളും മറ്റും നടത്തുകയാണെങ്കിൽ അതിൽ പങ്കെടുക്കുന്നവരുടെ എണ്ണം പത്ത് പേരിൽ അധികമാകാതെ സ്വീകരിക്കേണ്ടതാണ്.


9.    എല്ലാ ഓഫീസ് വാഹനങ്ങളും ഓഫീസ് വളപ്പിനുള്ളിൽ പ്രവേശിക്കുന്നതിന് മുമ്പായി അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണങ്ങളുപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.


10.    എല്ലാ ജീവനക്കാരും കഴിയുന്നതും ഓഫീസുകളിൽ കോണിപ്പടികൾ ഉപയോഗിക്കേണ്ടതും അവശ്യഘട്ടങ്ങളിൽ ലിഫ്റ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ലിഫ്റ്റിന്റെ വലിപ്പമനുസരിച്ച് ഒരേ സമയം രണ്ടോ അല്ലെങ്കിൽ നാലോ ആളുകളിൽ അധികമാകാതെ ലിഫ്റ്റ് ഉപയോഗിക്കേണ്ടതാണ്.


11.    ഓഫീസുകളിൽ ഹാജരാകുന്ന ജീവനക്കാർ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾ എന്നിവർ സാമൂഹികതലം പാലിക്കേണ്ടതും കഴുകി ഉപയോഗിക്കാൻ കഴിയുന്ന മാസ്‌ക് നിർബന്ധമായും ധരിക്കേണ്ടതാണ്. വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് കൈകൾ അണുവിമുക്തമാക്കാൻ അതിനായി ജലം, സോപ്പ് /ഹാൻഡ് വാഷ് എന്നിവ ഓഫീസ് കവാടത്തിന് മുമ്പിൽ ക്രമീകരിക്കേണ്ടതാണ്.


12.    വില്ലേജ് ഓഫീസുകളിൽ തിരക്കുകൂടുന്ന പക്ഷം ആറടി അകലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്യൂ സംവിധാനമോ ടോക്കൺ സംവിധാനമോ ഏർപ്പെടുത്തേണ്ടതാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K