21 April, 2020 08:18:33 PM


ലോക്ഡൗൺ: ഗാർഹികേതര ഉപഭോക്താക്കൾക്ക് ഇളവുമായി കെ.എസ്.ഇ.ബി



തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക്ഡൌൺ നീട്ടിയതോടെ ഗാർഹികേതര ഉപഭോക്താക്കൾക്ക് ബിൽ അടയ്ക്കുന്നതിൽ ഇളവുമായി കെ.എസ്.ഇ.ബി. ഇവര്‍ ബിൽ തുകയുടെ 70% അടച്ചാൽ മതിയാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 


ലോക്‌ഡൌൺ കാലയളവിൽ ശരാശരി ഉപഭോഗം കണക്കാക്കി ബിൽ ലഭിച്ചിട്ടുള്ള ഗാർഹികേതര ഉപഭോക്താക്കൾക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. മീറ്റർ റീഡിങ് നടത്തിയതിനു ശേഷം യഥാർത്ഥ വൈദ്യുത ചാർജ് നിജപ്പെടുത്തുന്നതായിരിക്കും. അതനുസരിച്ച് ഭാവി ബിൽ തുക ക്രമീകരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. 


ഏത് രീതിയിൽ ഓൺലൈൻ പെയ്മെന്റ് നടത്തിയാലും അധിക ചാർജ് (Transaction ചാർജ് ) ഈടാക്കുന്നതല്ലെന്ന് കെഎസ്ഇബി അറിയിച്ചു. www.kseb.in എന്ന പോർട്ടൽ വഴിയോ, കെ എസ് ഇ ബിയുടെ മൊബൈൽ App (KSEB) വഴിയോ, BHIM App വഴിയോ, ഏതു ബാങ്കിന്റേയും ബാങ്കിംഗ് സേവനങ്ങൾക്കായുള്ള മൊബൈൽ App വഴിയോ, മറ്റ് ഏത് BBPS സംവിധാനം വഴിയോ യാതൊരു അധിക ചാർജും (Transaction charge) ഇല്ലാതെ കറണ്ട് ചാർജ് അടയ്ക്കാവുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K