01 May, 2020 11:43:56 PM


തൃശൂരില്‍ 905 പേർ നിരീക്ഷണത്തില്‍; ഇന്ന് ആശുപത്രി വിട്ടത് 3 പേര്‍



തൃശൂര്‍: ജില്ലയിൽ വീടുകളിൽ 885 പേരും ആശുപത്രികളിൽ 20 പേരും ഉൾപ്പെടെ ആകെ 905 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു. വെളളിയാഴ്ച 31 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1265 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1225 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 40 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 208 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു.


നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച  17 പേർക്ക് കൗൺസലിംഗ് നൽകി. ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. വെളളിയാഴ്ച 794 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 48 പേരെയും മത്സ്യചന്തയിൽ 21 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 94 പേരെയും സ്‌ക്രീൻ ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K