04 May, 2020 10:16:33 PM


ആംബുലന്‍സില്‍ നിരോധിതപുകയിലകടത്ത്; ഡ്രൈവര്‍ അറസ്റ്റില്‍



കാസര്‍കോഡ്: ആംബുലന്‍സില്‍ കടത്തികൊണ്ടുവന്ന നിരോധിതപുകയില കുമ്പളയില്‍ പോലീസ് പിടികൂടി. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് മംഗലാപുരത്തുനിന്നും വന്ന ആംബുലന്‍സ് പരിശോധിച്ച പോലീസ് 90 പായ്ക്കറ്റ് പാന്‍ മസാല കണ്ടെടുത്തത്. രണ്ട് തരത്തിലുള്ള നിരോധിതപുകയിലയാണ് പിടിച്ചെടുത്തത്. ആംബുലന്‍സ് ഡ്രൈവര്‍ കണ്ണൂര്‍ മട്ടന്നൂര്‍ പെറോറ മുഷാദിക് (29)നെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. നിരോധിതപുകയില കൊണ്ടുവന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ വക ആംബുലന്‍സ് കുമ്പള പോലീസ് കസ്റ്റഡിയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K