05 May, 2020 08:06:01 PM


ലോട്ടറി തി​രി​ച്ചെ​ത്തു​ന്നു; സംസ്ഥാനത്ത് ലോ​ട്ട​റി വി​ൽ​പ​ന 18ന് പുനരാരംഭിക്കും



തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഈ​മാ​സം ലോ​ട്ട​റി വി​ൽ​പ​ന പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. മേ​യ് 18 മു​ത​ലാ​ണ് ലോ​ട്ട​റി വി​ൽ​പ്പ​ന പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ജൂ​ൺ ഒ​ന്നി​ന് ആ​ദ്യ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. നി​ല​വി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് എ​ജ​ൻ​സി​ക​ൾ​ക്ക് ആദ്യ 100 ടി​ക്ക​റ്റു​ക​ൾ വാ​യ്പ​യാ​യി ന​ൽ​കും. മൂ​ന്ന് മാ​സ​ത്തി​ന​കം ഈ ​ടി​ക്ക​റ്റി​ന്‍റെ പ​ണം ന​ൽ​കി​യാ​ൽ മ​തി​യാ​കും - ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ന​ശി​ച്ചു​പോ​യ ടി​ക്ക​റ്റു​ക​ള്‍​ക്കു​പ​ക​രം അ​തേ സീ​രി​സ് ടി​ക്ക​റ്റു​ക​ള്‍ ന​ല്‍​കും. വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് മാ​സ്കും കൈ​യു​റ​ക​ളും ന​ല്‍​കും. ഏ​ജ​ന്‍റു​മാ​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും. ക​മ്മി​ഷ​ന്‍ തീ​രു​മാ​നി​ക്കു​ന്ന സ്ലാ​ബു​ക​ളു​ടെ പ​രി​ധി കു​റ​യ്ക്കു​മെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.


മേയ് 10, 13, 16, 19, 22, 25, 28, 31 തീയതികളിൽ നറുക്കെടുക്കാൻ നിശ്ചയിച്ചിരുന്ന പൗർണ്ണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, പൗർണ്ണമി ആർഎൻ 436, സമ്മർ ബമ്പർ ബിആർ 72 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25 തിയതികളിൽ നടത്തും.  ജൂൺ ഒന്നു മുതൽ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദുചെയ്ത് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഉത്തരവായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K