07 May, 2020 10:11:49 PM


നാടിന്‍റെ കരുതലിലേക്ക് അവര്‍ പറന്നിറങ്ങി; കൊച്ചിയിലും കരിപ്പൂരിലും എത്തിയത് 363 പ്രവാസികള്‍



കൊച്ചി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി ഗൾഫ് നാടുകളിൽ നിന്ന് മ​ല​യാ​ളി​ക​ളു​മാ​യി രണ്ട് വിമാനങ്ങളും കേ​ര​ള​ത്തി​ൽ പ​റ​ന്നി​റ​ങ്ങി. അ​ബു​ദാ​ബി​യി​ൽ​നി​ന്നും 181 യാത്രക്കാരുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം കൊ​ച്ചി​യി​ലെ​ത്തി​. വ്യാഴാഴ്ച രാത്രി 10.08നാ​ണ് വി​മാ​നം കൊ​ച്ചി​യു​ടെ മ​ണ്ണി​ലി​റ​ങ്ങി​യ​ത്. ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.


കൊച്ചിയിലെത്തിയ യാ​ത്ര​ക്കാ​രി​ൽ 49 ഗ​ർ​ഭി​ണി​ക​ളും നാ​ലു കു​ട്ടി​ക​ളു​മു​ണ്ട്. യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും. അ​തേ​സ​മ​യം ഗ​ർ​ഭി​ണി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. ഇ​വ​ർ 14 ദി​വ​സം വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.‌ ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ​ക്കു മു​മ്പി​ലും ക​ൺ​വെ​യ​ർ ബെ​ൽ​റ്റി​ന് വ​ശ​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​ട​യാ​ള​ങ്ങ​ളു​ണ്ട്. അ​ഞ്ചാം ന​മ്പ​ർ ബെ​ൽ​റ്റാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജോ​ലി ചെ​യ്യാ​ൻ പാ​ക​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ൽ ഗ്ലാ​സ് മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 




വി​മാ​ന​വും ബാ​ഗേ​ജു​ക​ളും അ​ൾ​ട്രാ​വ​യ​ല​റ്റ് ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തുന്നുണ്ട്.​ വി​മാ​ന​ത്തി​നു പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് ബേ, ​എ​യ്റോ ബ്രി​ഡ്ജു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കിയിട്ടുണ്ട്. ടെ​ർ​മി​ന​ലി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ​ത​ന്നെ ടെ​മ്പ​റേ​ച്ച​ർ ഗ​ൺ, തെ​ർ​മ​ൽ സ്‌​കാ​ന​ർ ഇ​വ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​രു​ടെ താ​പ​നി​ല പ​രി​ശോ​ധി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ്ര​ത്യേ​ക പാ​ത​യി​ലൂ​ടെ ആം​ബു​ല​ൻ​സി​ലേ​ക്കു മാ​റ്റും. അ​വി​ടെ​നി​ന്ന് ആ​ലു​വ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ ഹെ​ൽ​ത്ത് കൗ​ണ്ട​റു​ക​ളി​ൽ വീ​ണ്ടും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ൽ എ​ത്തി​ക്കും. പി​ന്നീ​ടു ബാ​ഗേ​ജ് ഏ​രി​യ​യി​ലേ​ക്കു കൊ​ണ്ടു​പോ​കും. പ്ര​വാ​സി​ക​ളെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ എ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും 40 ടാ​ക്സി​ക​ളു​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.


കരിപ്പൂരിലെത്തിയ രണ്ടാം വിമാനത്തില്‍ അഞ്ച് കൈകുഞ്ഞുങ്ങളും 19 ഗർഭിണികളും ഉൾപ്പെടെയാണ് 182 യാത്രക്കാരുള്ളത്. മറ്റ് അസുഖബാധിതരായ 51 പേരും വീൽച്ചെയറിൽ ആറ് പേരും ഉണ്ട്. കോഴിക്കോട് എത്തുന്ന പ്രവാസികളെ എൻഐടി എംബിഎ ഹോസ്റ്റലിലാണ് ക്വാറന്റീനിൽ താമസിപ്പിക്കുന്നത്. ഇവിടെ 100 പേർക്ക് ഉള്ള സമ്പൂർണ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി കെഎസ്ആർടിസി ബസിൽ വിമാനത്താവളത്തിൽ നിന്നു ഇവരെ  നേരിട്ടിവിടെത്തിക്കും. 


കൊച്ചിയിലിറങ്ങിയവരിൽ തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും അധികം യാത്രക്കാർ. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ 73, പാലക്കാട് 13, മലപ്പുറം 23, കാസര്‍കോട് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.


പ്രവാസികളെ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തന്‍റെ ഭാഗമായി 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാന സര്‍വീസുകളില്‍ ഇന്ത്യയിലെ പത്തുസംസ്ഥാനങ്ങളിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കാനാണ് ശ്രമം. പതിമൂന്നാം തീയതി വരെയാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നാല് വിമാനങ്ങള്‍ ആദ്യ ദിനം കേരളത്തിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും പിന്നീട് രണ്ടെണ്ണം മാറ്റിവയ്ക്കുകയായിരുന്നു. യാത്രാക്കൂലി, ക്വറന്റീൻ കാലത്തെ ചെലവ് എന്നിവ പ്രവാസികള്‍ തന്നെ വഹിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K