09 May, 2020 09:29:03 AM


പ്രവാസികളുമായി നാ​ലാ​മ​ത്തെ വി​മാ​ന​വും പറന്നിറങ്ങി; കൊച്ചിയിലെത്തിയ വിമാനത്തിൽ 182 യാത്രക്കാർ



കൊച്ചി: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് വി​ദേ​ശ​ത്തു നി​ന്ന് മ​ല​യാ​ളി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള നാ​ലാ​മ​ത്തെ വി​മാ​ന​വും കേ​ര​ള​ത്തി​ലെ​ത്തി. ബ​ഹ്റി​നി​ൽ നി​ന്നും 182 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​മാ​ണ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. 


വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. വി​മാ​ന​ത്തി​ൽ എ​ത്തി​യ​വ​രെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ വി​മാ​ന​മാ​ണ് പ്ര​വാ​സി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ആ​ദ്യ വി​മാ​നം. 


കോ​ഴി​ക്കോ​ട്ട് വ്യാ​ഴാ​ഴ്ച ദു​ബാ​യി​ൽ നി​ന്നും വെ​ള്ളി​യാ​ഴ്ച റി​യാ​ദി​ൽ നി​ന്നും ഓ​രോ വി​മാ​ന​മെ​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ൽ ഇ​പ്പോ​ൾ ലാ​ൻ​ഡ് ചെ​യ്ത വി​മാ​ന​ത്തി​ലെ 37 പേ​ർ തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള വ​രും 35 പേ​ർ എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള​വ​രു​മാ​ണ്. 


കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ നി​ന്ന് ഓ​രോ​രു​ത്ത​ർ മാ​ത്ര​മാ​ണു​ള്ള​ത്. വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും വി​മാ​ന​ത്തി​ൽ ആ​ളു​ക​ളു​ണ്ട്. ഇ​തു​കൂ​ടാ​തെ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് മൂ​ന്നു പേ​രും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ഇ​തേ വി​മാ​ന​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K