09 May, 2020 09:08:38 PM


തൃശൂരില്‍ ആധാരമെഴുത്ത് ഓഫീസുകള്‍ തുറക്കാം; നടത്തത്തിന് റോഡുകളുടെ ലിസ്റ്റായി



തൃശൂര്‍: ജില്ലയിലെ ആധാരമെഴുത്ത് ഓഫീസുകളും ജ്വല്ലറികളും മെയ് 11 മുതൽ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ആധാരമെഴുത്ത് ഓഫീസുകളില്‍ ആൾകൂട്ടം പാടില്ല. എഴുതാനായി ഒരാളിൽ കൂടുതൽ പേർ പാടില്ല. ഒരു നിലയുളള ജ്വല്ലറികൾക്കാണ് പ്രവർത്തനാനുമതി. 5 പേരിൽ താഴെയുളള ജീവനക്കാർ മാത്രമേ ഉണ്ടാകാവൂ. എ.സി പ്രവർത്തിപ്പിക്കരുത്.  മറ്റ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 


ഞായറാഴ്ചകളിൽ പ്രഭാത സവാരിയും സൈക്ലിംങ്ങും നടത്താൻ സൗകര്യമുളള 92 റോഡുകളുടെ പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി. ഈ സൗകര്യമുളള റോഡുകളുടെയും പാതയോരങ്ങളുടെയും വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പട്ടികക്ക് രൂപം നൽകിയത്. ഇതിൻമേലുളള തുടർനടപടികൾ സർക്കാർ സ്വീകരിക്കും. രാമനിലം - പാറമേക്കാവ്, വെസ്റ്റ്‌ഫോർട്ട്, അയ്യന്തോൾ, വിലങ്ങൻകുന്ന് തുടങ്ങി എല്ലാ താലൂക്കുകളിലേയും റോഡുകളും നടപ്പാതകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K