09 May, 2020 11:35:55 PM


ഗുരുവായൂരില്‍ ക്വാറന്‍റൈനിലുള്ള 4 പേര്‍ക്ക് രോഗലക്ഷണം; ഇവരെ മെഡി. കോളേജിലേക്ക് മാറ്റി



തൃശൂര്‍ : ഗുരുവായൂരിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്ന് നാല് പേരെ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തി മമ്മിയൂരിലെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരെയാണ് രേഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഐസേലേഷനിലേക്ക് മാറ്റിയത്. ഒരു ചെറിയ കുട്ടിയും ഇവരുടെ മാതാപിതാക്കളും കാഞ്ഞാണി സ്വദേശിയായ 22 കാരനും അടക്കം നാല് പേര്‍ക്കാണ് രോഗലക്ഷണം കണ്ടത്.


പരിശോധനക്ക് ശേഷം പ്രത്യക കരുതലോടെയാണ് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അബുദാബി ഫ്‌ളൈറ്റിലെത്തിയ 39 പേരെ മമ്മിയൂരിലെ കോവിഡ് കെയര്‍ സെന്ററിലാക്കിയത്. ഇവരില്‍ ഗര്‍ഭിണിയേയും പ്രായമായ അമ്മയേയും വീട്ടിലേക്ക് പറഞ്ഞയച്ചു. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും. ബാക്കിയുള്ള 33 പേരും ലോഡ്ജില്‍ നിരീക്ഷണത്തിലാണ്.


ഇതിനിടെ ഇവരുടെ ബന്ധുക്കള്‍ ലോഡ്ജിന് മുന്നിലെത്തുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവവരെ ജനാല വഴി പുറത്തേക്ക് കാണുന്നതിനാണ് ബന്ധുക്കളെത്തുന്നത്. ഇതിന് പോലീസ് വിലക്കേര്‍പ്പെടുത്തി. ലോഡ്ജിന് മുന്നില്‍ തടിച്ച് കൂടുന്നവരെ പോലീസ് ലാത്തി വീശി ഓടിക്കുകയാണ്. ലോഡ്ജ് പരിസരത്ത് കറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K