12 May, 2020 03:29:21 PM


വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ ഷിപ്‌യാർഡ് അപ്രന്‍റീസ് അറസ്റ്റിൽ



ചേർത്തല: വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് ചേര്‍ത്തലയില്‍ അറസ്റ്റില്‍. കൊച്ചിന്‍ ഷിപ്‌യാർഡ് അപ്രന്‍റീസായ ചേർത്തല ആഞ്ഞിലിപ്പലം റയിൽ ക്രോസിന് സമീപം ചിറയിൽ എം യദുകൃഷ്ണനാണ് (21) പിടിയിലായത്. പച്ചക്കറി ചെടി ആണെന്ന് അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ കഞ്ചാവ് വളർത്തിയത്. കഞ്ചാവ് വലിച്ചതിന് ശേഷം കുരു കവറിൽ ഇട്ടു മുളപ്പിക്കുകയായിരുന്നു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സാജു വർഗീസിന്‍റെ നിർദേശത്തെതുടര്‍ന്ന് ചേർത്തല എസ്.ഐ. തങ്കച്ചൻ, ബസന്ത്, അബിൻ, ഡാൻസാഫ് അംഗങ്ങളായ കെ.ജെ.സേവ്യർ, കെ.പി.ഗിരീഷ്, ബി.അനൂപ് എന്നിവരാണ് പരിശോധന നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K