13 May, 2020 08:51:07 AM


കോവിഡ് പകരുമെന്ന് ആശങ്ക: നഴ്സിന്‍റെ വീടിന് കല്ലെറിഞ്ഞ് പ്രദേശവാസികള്‍



​ഔറം​ഗാബാ​ദ്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യു​ടെ വീ​ടി​നു നേ​രെ ഒ​രു​കൂ​ട്ട​മാ​ളു​ക​ള്‍ ക​ല്ലെ​റി​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാബാ​ദി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യ യു​വ​തി​യി​ല്‍ നി​ന്നും മ​റ്റാ​ളു​ക​ളി​ലേ​ക്കു രോ​ഗം പ​ട​രു​മെ​ന്ന് ക​രു​തി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഒ​രു​കൂ​ട്ട​മാ​ളു​ക​ള്‍ ഇ​വ​രു​ടെ വീ​ടി​നു നേ​ര്‍​ക്ക് ക​ല്ലെ​റി​ഞ്ഞ​ത്. ഇ​വി​ടെ നി​ന്നും പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ​യും ഒ​രു​കൂ​ട്ട​മാ​ളു​ക​ള്‍ അ​പ​മാ​നി​ച്ചി​രു​ന്നു.


ഔ​റം​ഗാബാ​ദി​ല്‍ കു​റ​ച്ചാ​ളു​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ത​നി​ക്കും കുടുംബത്തിനു കു​ടും​ബ​ത്തി​നു നേ​ര്‍​ക്കും ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി. യു​വ​തി പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​റ​ച്ചു​പേ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K