13 May, 2020 03:54:33 PM


കെടിഡിസിയുടെ 75 ലക്ഷം മുടക്കി നവീകരിച്ച വേളിയിലെ ഫ്ലോട്ടിങ്​ റെസ്​റ്റോറന്‍റ്​ വെള്ളത്തിൽ മുങ്ങി




തിരുവനന്തപുരം: കെ.ടി.ഡി.സിക്ക്​ കീഴിലെ വേളി ടൂറിസ്​റ്റ്​ വില്ലേജിൽ ഫ്ലോട്ടിങ്​ റെസ്​റ്റോറന്‍റ്​ വെള്ളത്തിൽ താഴ്​ന്നു. ആറ്​ മാസം മുമ്പ്​ 75 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഭക്ഷണശാലയാണ്​ കഴിഞ്ഞദിവസം വെള്ളത്തിൽ മുങ്ങിയത്​.
കായലിൽ ​പൊങ്ങിനിൽക്കുന്ന ഈ റെസ്​റ്റോറൻറ്​ വേളിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. ഒരേ സമയം 100 പേർക്ക്​ ഇരുന്ന്​ ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടിവിടെ. ലോക്​ഡൗണായതിനാൽ അടച്ചിട്ട കെട്ടിടം വെള്ളത്തിൽ മുങ്ങിയത്​ കഴിഞ്ഞദിവസമാണ്​ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്​. രണ്ട്​ നിലയുള്ള കെട്ടിടത്തിൻെറ താഴത്തെ നില പൂർണമായും വെള്ളത്തിനടിയിലാണ്​​. 


സംഭവമറിഞ്ഞ്​ കെ.ടി.ഡി.സി അധികൃതർ സ്​ഥലത്തെത്തി. മഴ പെയ്​ത്​ കായലിലേക്ക്​ വെള്ളം ഇരച്ചെത്തിയതാണ്​ മുങ്ങാൻ കാരണമെന്ന്​​ അധികൃതർ പറയുന്നു. എന്നാൽ, എത്ര വെള്ളം വന്നാലും മുങ്ങില്ലെന്നായിരുന്ന നേരത്തെ അധികൃതർ പറഞ്ഞിരുന്നെതെന്ന്​ നാട്ടുകാർ ആരോപിച്ചു. വി.എസ്​. ശിവകുമാർ എം.എൽ.എ സ്​ഥലം സന്ദർശിച്ചു. നിർമാണത്തിലെ അശാസ്​ത്രീയതയും ക്രമക്കേടുമാണ്​ കെട്ടിടം​ മുങ്ങാൻ കാരണമെന്ന്​​ ആരോപിച്ച അദ്ദേഹം സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K