14 May, 2020 03:09:57 PM


642 ശ്രമിക് സ്പെഷ്യല്‍ ട്രയിനുകള്‍; നാടണഞ്ഞത് 7.90 ലക്ഷം അന്തര്‍സംസ്ഥാന തൊഴിലാളികള്‍



തിരുവനന്തപുരം: ലോക്ഡൌണില്‍ കുടങ്ങിപോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി രാജ്യത്ത് മെയ് 13 വരെ സര്‍വ്വീസ് നടത്തിയത് 642 ശ്രമിക് ട്രയിനുകള്‍. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 7.90 ലക്ഷം തൊഴിലാളികള്‍ അവരവരുടെ സ്വന്തം നാട്ടിലെത്തിയതായാണ് റയില്‍വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാത്രചെയ്ത തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും റയില്‍വേ സൌജന്യമായി നല്‍കി. ഓരോ സംസ്ഥാനത്തിന്‍റെയും അനുമതി ലഭിക്കുന്ന മുറയ്ക്കായിരുന്നു സര്‍വ്വീസുകള്‍ നടത്തിയത്. തൊഴിലാളികളെ കൂടാതെ വിവിധയിടങ്ങളില്‍ കുടുങ്ങിയ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളും ശ്രമിക് ട്രയിന്‍ സൌകര്യം പ്രയോജനപ്പെടുത്തി.


ഏറ്റവും കൂടുതല്‍ സര്‍വ്വീസ് നടത്തിയത് ഉത്തര്‍പ്രദേശിലേക്കാണ്. 301 ട്രയിനുകള്‍. ബീഹാറിലേക്ക് 169 ട്രയിനുകള്‍ സര്‍വ്വീസ് നടത്തി. കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കല്ലാതെ തിരിച്ചിങ്ങോട്ട് സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല. ഓരോ സംസ്ഥാനത്തും ഓടിയെത്തിയ ട്രയിനുകളുടെ എണ്ണം (ബ്രായ്ക്കറ്റില്‍) - ആന്ധ്രാപ്രദേശ് (3), ബീഹാര്‍ (169), ഛത്തീസ്ഗഡ് (6), ഹിമാചല്‍ പ്രദേശ് (1), ജമ്മു കാശ്മീര്‍ (3), ഝാര്‍ഖണ്ഡ് (40), കര്‍ണാടക (1), മധ്യപ്രദേശ് (53), മഹാരാഷ്ട്ര (3), മണിപൂര്‍ (1), മിസോറാം (1), ഒഡീഷ (38), രാജസ്ഥാന്‍ (8), തമിഴ്നാട് (1), തെലുങ്കാന (1), ത്രിപുര (1), ഉത്തര്‍പ്രദേശ് (301), ഉത്തരാഖണ്ഡ് (4), വെസ്റ്റ് ബംഗാള്‍ (7).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K