16 May, 2020 10:00:43 AM


കോഴിക്കോട് കുന്ദമംഗലത്ത് വൻ അഗ്നിബാധ: 11 ആഡംബര കാറുകൾ കത്തിനശിച്ചു



കോ​ഴി​ക്കോ​ട്: തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് കു​ന്ദ​മം​ഗ​ല​ത്ത് വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ കിടന്ന ആ​ഡം​ബ​ര കാ​റു​ക​ള്‍ ക​ത്തി ന​ശി​ച്ചു. ബെ​ന്‍​സ് കാ​റു​ക​ള്‍ ഉള്‍പ്പെടെ 11 കാറുകളാണ് ക​ത്തി ന​ശി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. വെ​ള്ളി​മാ​ട് സ്വ​ദേ​ശി​യാ​യ ജോ​ഫി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​മി​റേ​റ്റ്‌​സ് എ​ന്ന വ​ര്‍​ക്ക്‌​ഷോ​പ്പി​നാ​ണ് തീ ​പി​ടി​ച്ച​ത്.


തീ ​പ​ട​ര്‍​ന്ന​ത് ആ​ദ്യം ക​ണ്ട​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി 8:30 ഓ​ടെ​യാ​ണ് തീ​യ​ണ​ച്ച​ത്. 13 ബെ​ന്‍​സ് കാ​റു​ക​ളാ​ണ് വ​ര്‍​ക്ക്‌​ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K