16 May, 2020 06:38:11 PM


320 പോലീസുകാര്‍ക്ക് കോവിഡ്: ഏറെ പേര്‍ ക്വാറന്‍റയിനില്‍; തമിഴ്നാട് ആശങ്കയില്‍


ചെന്നൈ: കോ​വി​ഡ് ആ​ശ​ങ്കാ​ജ​ന​ക​മാ​യി വ്യാ​പി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ 320 പോ​ലീ​സു​കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യി​ൽ മാ​ത്രം 276 പോ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ 22 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​റ് ഹോം ​ഗാ​ർ​ഡു​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 


കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ് പോ​ലീ​സു​കാ​ർ​ക്ക് രോ​ഗം പ​ക​രാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ടു​ത്തു​ള്ള പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളേ​യോ ന​ഗ​ര ആ​ശു​പ​ത്രി​ക​ളെ​യോ സ​മീ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യ​വ​രെ ഐ​ഐ​ടി മ​ദ്രാ​സ് കാ​മ്പ​സി​ലെ പ്ര​ത്യേ​ക ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K