17 May, 2020 08:39:01 AM


ബി​ഹാ​റി​ൽനി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ല​യാ​ളിസം​ഘം അ​പ​ക​ട​ത്തി​ൽ​പ്പെട്ട് മൂ​ന്നു​ മരണം



കോ​ഴിക്കോട്: ബി​ഹാ​റി​ലെ ന​വാ​ഡ​യി​ൽ​നി​ന്ന് കാ​റി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ല​യാ​ളിസം​ഘം തെ​ലു​ങ്കാ​ന​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെട്ട് മൂ​ന്നു​പേ​ർ മ​രി​ച്ചു. നി​സാ​മാ​ബാ​ദി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ചെ​മ്പു​ക​ട​വ് മാ​ഞ്ചേ​രി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ അ​നീ​ഷ് (36), അ​നീ​ഷി​ന്‍റെ മ​ക​ൾ അ​നാ​ലി​യ (ഒ​ന്ന​ര വ​യ​സ് ), കാ​ർ ഓ​ടി​ച്ചി​രു​ന്ന ക​ർ​ണാ​ട​ക മൂ​കാം​ബി​ക സ്വ​ദേ​ശി സ്റ്റാ​നി(23) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. 


ഇ​ന്ന​ലെ വെ​ളു​പ്പി​ന് ര​ണ്ടി​നാ​ണ് അ​പ​ക​ടം. പി​ൻ​സീ​റ്റി​ൽ ഇ​രു​ന്ന അ​നീ​ഷി​ന്‍റെ ഭാ​ര്യ ദി​വ്യ​യെ​യും മൂ​ത്ത​മ​ക​ളെ​യും പ​രി​ക്കു​ക​ളോ​ടെ ഹൈ​ദ​രാ​ബാ​ദ് ഉ​സ്മാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ൻ​സീ​റ്റി​ൽ ഇ​രു​ന്ന​വ​രാ​ണ് മ​രി​ച്ച മൂ​ന്നു​പേ​രും. ന​വാ​ഡ വാ​സ്‌​ലി​ഗ​ഞ്ച് സെ​ന്‍റ് തെ​രേ​സാ​സ് ഇം​ഗ്ളീ​ഷ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് അ​നീ​ഷും സ്റ്റാ​നി​യും. ഇ​രു​വ​രും വാ​സ്‌​ലി​ഗ​ഞ്ചി​ലാ​ണ് താ​മ​സം. അ​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പും ഭാ​ര്യ​യും മ​റ്റൊ​രു കാ​റി​ൽ പി​ന്നി​ൽ വ​രി​ക​യാ​യി​രു​ന്നു. അ​നൂ​പി​ന്‍റെ ഭാ​ര്യ​യു​ടെ പ്ര​സ​വം സ്വ​ദേ​ശ​ത്ത് ആ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ര​ണ്ടു കു​ടും​ബ​വും ചെ​ന്പു​ക​ട​വി​ലേ​ക്ക് 14ന് ​വൈ​കു​ന്നേ​ര​മാ​ണു പു​റ​പ്പെ​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K