18 May, 2020 11:25:15 AM


ഉംപുന്‍ 'സൂപ്പർ സൈക്ലോൺ' ആയി ശക്തിയാര്‍ജിക്കുന്നു; ബുധനാഴ്ച കരയിലേക്ക് പ്രവേശിച്ചേക്കും



ഭുവ​നേ​ശ്വ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​ക​ൾ സ​മ്മാ​നി​ച്ച് ഉം​പു​ണ്‍ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി​യാ​ർ​ജി​ക്കു​ന്നു. മ​ണി​ക്കൂ​റി​ൽ 230 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​ഡീ​ഷ​യി​ലും, പ​ശ്ചി​മ​ബം​ഗാ​ളി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഒ​ഡീ​ഷ​യി​ൽ 11 ല​ക്ഷം പേ​രെ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. സം​സ്ഥാ​ന​ത്ത് ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. മ​റ്റ​ന്നാ​ൾ ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.


പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരങ്ങളിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലെന്നും നിർദ്ദേശമുണ്ട്





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K