18 May, 2020 10:23:15 PM


കടത്തിണ്ണയില്‍ കിടക്കാന്‍ പറഞ്ഞത്​ പൊലീസ്: ഗുരുതര വെളിപ്പെടുത്തലുമായി കോഴിക്കോട്ടെ​​ കോവിഡ്​ രോഗി

കോഴിക്കോട്: കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തി കടത്തിണ്ണയില്‍ കിടക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താൻ കടത്തിണ്ണയില്‍ കിടന്നത് പൊലീസ് പറഞ്ഞത് കൊണ്ടാണെന്നാണ് കോഴിക്കോട് രോഗം സ്ഥിരീകരിച്ചയാൾ മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി. ക്വാറ​ൻറയിന്‍ സൗകര്യം ഒരുക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻറിനോട് നേരത്തെ പറഞ്ഞിരുന്നതായും സ്ഥലമില്ലെന്ന് പറഞ്ഞാണ് വടകരയിലെ ക്വാറ​ൻറയിന്‍ സെന്ററില്‍ പ്രവേശിപ്പിക്കാതിരുന്നതെന്നും ചെന്നൈയില്‍നിന്ന് വന്ന നരിപ്പറ്റ സ്വദേശിയായ രോഗി പറഞ്ഞു.


സഹോദര​​​ന്റെ ചെറിയ കുട്ടിയുള്ളത് കൊണ്ട് വീട്ടിലേക്ക് പോകാന്‍ കഴിയില്ലായിരുന്നുവെന്നും രോഗി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ അറിയിച്ചു. ഇയാളുമാ​യി സ​മ്പ​ര്‍ക്ക​ത്തി​ലാ​യെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ര്‍ന്ന്, വ​ട​ക​ര  ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ അ​ട​ക്കം മൂ​ന്നുപേ​രെ ക്വാ​റ​ൻ​റീ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്​. 


ചെ​ന്നൈ​യി​ല്‍നി​ന്ന്​ വാ​ള​യാ​ര്‍ ചെ​ക്പോ​സ്​​റ്റ്​ വ​ഴി മേ​യ് 10ന് ​രാ​ത്രി 12 ഓ​ടെ കാ​റി​ല്‍ മൂ​ന്നു​പേ​രോ​ടൊ​പ്പ​മാ​ണി​യാ​ള്‍ വ​ട​ക​ര ടൗ​ണി​ലെ​ത്തി​യ​ത്. തു​ട​ര്‍ന്ന്, വ​ട​ക​ര ആ​ല​ക്ക​ല്‍  റ​സി​ഡ​ന്‍സി​യി​ലെ കോ​വി​ഡ്  കെ​യ​ർ സെന്റ​റി​ല്‍ പോ​യെ​ങ്കി​ലും താ​മ​സ സൗ​ക​ര്യം ല​ഭി​ച്ചി​ല്ല. അങ്ങിനെയാണ് രാ​ത്രി സമീപത്തെ ക​ട വ​രാ​ന്ത​യി​ല്‍ ക​ഴിഞ്ഞത്.


ഇ​തി​നി​ടെ, പാ​ലോ​ളി പാ​ല​ത്തെ ന​ഗ​ര​സ​ഭ​യു​ടെ ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ക്വാ​റ‍ൻ​റീ​ന്‍ സം​വി​ധാ​നം ഉ​ണ്ടെ​ന്ന തെ​റ്റാ​യ വി​വ​രം അ​റി​ഞ്ഞു അ​വി​ടേ​ക്ക്​ ഓ​ട്ടോ​യി​ല്‍ പോ​യി. തൊ​ട്ട​ടു​ത്ത ക​ട​യി​ല്‍നി​ന്ന് ചാ​യ കു​ടി​ച്ചു. ഇ​യാ​ളെ ക​ണ്ട നാ​ട്ടു​കാ​ര്‍ വാ​ര്‍ഡ്  കൗ​ണ്‍സി​ല​റു​മാ​യും ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തു  പ്ര​സി​ഡ​ൻ​റു​മാ​യും ബ​ന്ധ​പ്പെ​ട്ടു. തു​ട​ര്‍ന്ന്, അ​നു​ജ‍​​​​​​​ന്റെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ പൊ​ലീ​സ് സൗ​ക​ര്യം ഒ​രു​ക്കി.


13ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍ന്ന്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാണ്​ ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍, ചാ​യ​ക്ക​ട​ക്കാ​ര​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍, കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ എ​ന്നി​വ​ർ ക്വാ​റ‍ൻ​റീ​നി​ല്‍ പോ​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K