19 May, 2020 12:17:40 PM


കോവിഡ് പ്രതിരോധം: കരുതലുമായി മാന്നാനം ജനസഭയും കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂളും



കോട്ടയം: മാന്നാനം ജനസഭ കെഇ.ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്‍റെയും ജനസഭ ജനപ്രിയ ഫുഡ് പ്രൊഡക്ട് യൂണിറ്റിന്റേയും സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷണകിറ്റ്, ചികില്‍സാ സഹായം, പച്ചക്കറിവിത്ത് വിതരണം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. 11 ജനസഭാ റെസിഡെന്‍റ്സ് അസോസിയേഷനുകളിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്കും മാന്നാനത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കുമാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഭക്ഷണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജനസഭ ചെയര്‍മാന്‍ സലിംഗോപാല്‍, ജനപ്രിയ ഫുഡ് പ്രൊഡക്ട് യൂണിറ്റ് പ്രസിഡന്റ് പ്രകാശ് പൈറ്റേട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K