20 May, 2020 09:04:54 AM


അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,70,583 ആ​യി; മരണം 93,533



വാഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,70,583 ആ​യി. മരണം 93,533ന് മേലായി. ഇ​തു​വ​രെ 3,61,180 പേ​രാ​ണ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. 271,310 രോ​ഗി​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്.


ന്യൂ​യോ​ർ​ക്കി​ൽ ആ​കെ മ​ര​ണം 28,648 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 362,630. ന്യൂ​ജേ​ഴ്സി​യി​ൽ മ​ര​ണം 10,591. രോ​ഗം ബാ​ധി​ച്ച​വ​ർ 1,51,014. മ​സാ​ച്യൂ​സെ​റ്റ്സി​ൽ മ​ര​ണം 5,938. രോ​ഗം ബാ​ധി​ച്ച​വ​ർ 87,925. ഇ​ല്ലി​നോ​യി​യി​ൽ മ​ര​ണം 4,379. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 98,030. കാലിഫോണിയയിൽ രോഗം സ്ഥിരീകരിച്ചവർ 83,804. മരണം 3,425. പെൻസിൽവാനിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 67,427 ആയി ഉയർന്നു. 4,751 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണിൽ മരണം 5,017. രോഗം ബാധിച്ചവർ 52,350. ഫ്ളോറിഡയിൽ ആകെ രോഗബാധിതർ 46,944. മരണം 2,052. ടെക്സസിൽ രോഗബാധിതർ 50,672. മരണം 1,402. കണക്ടിക്കട്ടിൽ രോഗം ബാധിച്ചവർ 38,430. മരണം 3,472.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K