21 May, 2020 07:53:39 PM


പ്രിയപരിപാടി കാണാനിരുന്ന പ്രേക്ഷകരെ ഞെട്ടിച്ച് നഗ്നരായി നായികാനായകന്മാർ



ലണ്ടന്‍: പ്രിയപ്പെട്ട പരിപാടി കാണാൻ ടി.വി.ക്ക് മുന്നിലിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് നായികാ നായകന്മാരുടെ നഗ്നരംഗങ്ങൾ സ്‌ക്രീനിൽ. അയർലണ്ടിൽ ചിത്രീകരിച്ച് ബി.ബി.സി. വണ്ണിൽ സംപ്രേഷണം ചെയ്യുന്ന 'നോർമൽ പീപ്പിൾ' എന്ന പരിപാടിയിലാണ് രംഗങ്ങൾ കയറിക്കൂടിയത്. ഒരു നോവലിനെ അധികരിച്ചുള്ള പരിപാടിയാണ് നോർമൽ പീപ്പിൾ. ഇതിലെ നായികാ നായകന്മാർ പൂർണ്ണ നഗ്നരായാണ് ഏറ്റവും പുതിയ എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടത്. 


മിനി സ്ക്രീനിലെ ഏറ്റവും ചൂടൻ രംഗങ്ങൾ എന്നാണ് ഈ പരിപാടി വിശേഷിപ്പിക്കപ്പെട്ടത്. ഈ പരിപാടിയുടെ ആദ്യ സീസൺ സെക്സിന്‍റെ അതിപ്രസരം കൊണ്ട് നിറഞ്ഞവയായിരുന്നു. പരിപാടി സ്‌ക്രീനിൽ എത്തിയതോടെ ഇത് പോൺഹബ് സൈറ്റിലേക്കും എത്തപ്പെട്ടു. 30 മിനിറ്റ് നീണ്ട പരിപാടിയായിരുന്നു പ്രക്ഷേപണം ചെയ്തത്. ദശലക്ഷക്കണക്കിന് തവണയാണ് ഈ പരിപാടിയുടെ ആദ്യ സീസൺ പ്രേക്ഷകർ ഡൌൺലോഡ് ചെയ്തത്. ഹൈസ്കൂളിൽ പരിചയപ്പെട്ട മറിയാൻ, കോണെൽ എന്നിവർ സർവകലാശാല പഠനത്തിനിടെ വീണ്ടും കണ്ടുമുട്ടുന്നതാണ് പ്രമേയം. പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K