21 May, 2020 08:56:43 PM


കോട്ടയത്ത് 4,86,361 കുടുംബങ്ങൾക്ക് പലവ്യഞ്ജനകിറ്റ് നല്‍കി: വിതരണം മെയ് 26 വരെ



കോട്ടയം: കോവിഡ് 19 നെ തുടർന്ന് ലോക്ക് ഡൗൺ നിലവിൽ വന്ന  സാഹചര്യത്തിൽ സംസ്ഥാന സർക്കാർ  പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ജില്ലയില്‍ ഇതുവരെ ആകെ 4,86,361 കുടുംബങ്ങൾക്ക് വിതരണം ചെയ്തതായി ജില്ലാ സപ്ലെ ഓഫീസർ വി.ജയപ്രകാശ് അറിയിച്ചു.  കിറ്റ് വിതരണം മെയ് 26 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. മെയ് 15 വരെ പുതിയ റേഷന്‍ കാര്‍ഡിനപേക്ഷിച്ചവര്‍ക്കും കിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.


എ.എ.വൈ വിഭാഗത്തിലുള്ള (മഞ്ഞ കാർഡ്) 34,855 കുടുംബങ്ങൾക്കും പി.എച്ച്.എച്ച് വിഭാഗത്തിലുള്ള (പിങ്ക് കാർഡ്)1,60,998 കുടുംബങ്ങൾക്കും ജില്ലയില്‍ കിറ്റ് ലഭ്യമാക്കി. മൂന്നാം ഘട്ടത്തിൽ മുന്‍ഗണനേതര  വിഭാഗം സബ്സിഡി റേഷൻ കാർഡുടമകളായ (നീല കാർഡ്)  1,64,021 പേർക്കും നാലാം ഘട്ടത്തിൽ മുൻഗണനേതര നോൺ സബ്സിഡി (വെള്ള കാർഡ്) വിഭാഗത്തിലുള്ള 1,26 487 പേർക്കും വിതരണം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K