21 May, 2020 09:49:19 PM


മഹാമാരിയിൽ മഹാരാഷ്ട്ര: 24 മണിക്കൂറിനിടെ 64 മരണം; രോഗികൾ 41,642 ആ​യി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ‌ അ​തി​വേ​ഗം കോ​വി​ഡ് വ്യാ​പ​നം. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,345 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 41,642 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.


മും​ബൈ​യി​ൽ മാ​ത്രം ഇ​ന്ന് 1,382 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 41 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ത്ത് ആ​കെ 1,454 പേ​ർ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​ര​ത്തി​നു മു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.


രാജ്യത്ത് 112359 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം 3435 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 45300 പേര്‍ രോഗമുക്തരായി. തമിഴ്‌‌നാട്ടിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നു.


ഇന്ന് മാത്രം 776 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 13967 ആയി. ഇന്ന് മാത്രം മരിച്ചത് 7 പേരാണ്. മരിച്ചവരുടെ ആകെ എണ്ണം 94 ആയി. ചെന്നൈ നഗരത്തിൽ മാത്രം 567 പേർക്കാണ് ഇന്ന് രോഗം  സ്ഥിരീകരിച്ചത്. 


കർണാടകയിൽ 143 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ രോഗികൾ 992 ആയി. 41 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ചത് മരിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K