21 May, 2020 10:56:34 PM


മോ​ഡ​ലിംഗ് രം​ഗ​ത്ത് അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ​ത് പീഡനം: ഒരു യുവതി കൂടി അറസ്റ്റിൽ



​ചാല​ക്കു​ടി: മോ​ഡ​ലിംഗ് രം​ഗ​ത്ത് അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ​ത് 19 വയസുകാരി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും മ​റ്റു പ​ല​ർ​ക്കും കാ​ഴ്ച​വയ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രു യു​വ​തി​ കൂ​ടി അ​റ​സ്റ്റിൽ. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ പ്ര​ഭാ​വ​തി (ല​ക്ഷ്മി​)യാ​ണ് പി​ടി​യി​ലാ​യ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ച് യു​വ​തി​ക​ളെ വ​ല​യി​ലാ​ക്കു​ന്ന പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് അ​റ​സ്റ്റി​ലാ​യ ല​ക്ഷ്മി.​


കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ സ്വ​ദേ​ശി വ​ഴി​യാ​ണ് പെ​ൺ​കു​ട്ടി ഇ​വ​രു​ടെ കെ​ണി​യി​ൽ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ഈ ​സം​ഘം പ​ല​ർ​ക്കും അ​യ​ച്ചാ​ണ് ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തി​യ​ത്. സു​ഷി എ​ന്ന​യാ​ൾ വ​ഴി​യാ​ണ് ല​ക്ഷ്മി പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്നത്.​



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K