24 May, 2020 04:53:18 PM


കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് കല്‍പറ്റ സ്വദേശിനി



കോഴിക്കോട്: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോട് ചികിൽസയിലായിരുന്ന വയനാട് കല്‍പറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്കിടെയാണ് ആമിനയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. ദുബായില്‍നിന്ന് അർബുദ ചികിൽസയ്ക്കായി ഈ മാസം 20നാണ് ആമിന നാട്ടിലെത്തിയത്. ആമിനയുടെ ഭർത്താവിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K