24 May, 2020 06:21:31 PM


കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന പതിനെട്ടുകാരന്‍ മരിച്ചു



കണ്ണൂർ: മാടായിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. റിബിന്‍ ബാബു (18) വാണ് മരിച്ചത്. റിബിന്‍റെ ആദ്യത്തെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. മരണകാരണം ഹൃദയസ്തംഭനമെന്ന് പ്രാഥമികവിവരം. ചെന്നൈയില്‍ നിന്നുവന്ന റിബിന്‍ പഞ്ചായത്ത് ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു. പനിയും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലാക്കുകയായിരുന്നു. സംസ്കാരം സ്രവപരിശോധനയ്ക്കുശേഷം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K