25 May, 2020 09:06:17 AM


തൃശൂര്‍, കോഴിക്കോട് സ്വദേശികള്‍ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു



കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന 2 മലയാളികൾ കൂടി ഇന്ന് മരണമടഞ്ഞു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ സ്വദേശി ചെറിയ തോപ്പിൽ സാദിഖ്‌ (49), തൃശൂർ വടനാപള്ളി കൊരട്ടി പറമ്പിൽ ഹസ്ബുല്ല ഇസ്മായിൽ ( 65) എന്നിവരാണു ഇന്ന് മരണമടഞ്ഞത്‌.

കോവിഡ്‌ ബാധയെ തുടർന്ന്  സാദിഖ്‌ അദാൻ ആശുപത്രിയിലും ഹസ്ബുല്ല അമീരി ആശുപത്രിയിലും ചികിൽസയിലായിരുന്നു. ബ്രീഡ്ജ്‌ കമ്പനിയിൽ ഡ്രൈവറാണു സാദിഖ്‌.  ഭാര്യ സറീന. രണ്ടു മക്കളുണ്ട്‌. തയ്യൽ ജീവനക്കാരനാണു മരിച്ച്‌ ഹസ്ബുല്ല. ഭാര്യ ഷെരീഫ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K