28 May, 2020 04:57:16 PM


കേരളം കൊറോണ പിടിയിൽ: ഇന്ന് 84 പേർക്ക് കോവിഡ്; തെലങ്കാന സ്വദേശി മരിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 3 പേര്‍ രോഗമുക്തി നേടി. ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ആദ്യമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് പേർ ഒഴികെ ബാക്കിയെല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്ത് നിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.


കാസർഗോഡ് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിക്കുകയും ചെയ്തു. തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട കുടുംബം രാജസ്ഥാനിലേക്കുള്ള ട്രെയിനിൽ തെറ്റി കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K