28 May, 2020 07:15:23 PM


തിരുവല്ല മഞ്ഞാടി സ്വദേശിനി കുവൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു



കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന  മലയാളി വീട്ടമ്മ മരണമടഞ്ഞു.  തിരുവല്ല മഞ്ഞാടി മുണ്ടമറ്റം കുടുംബാംഗമായ അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് (58) ഇന്ന് മരണമടഞ്ഞത്‌. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് കുറച്ച്‌ ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇവർ. കോഴഞ്ചേരി മുണ്ടമട്ടം കൊട്ടാരത്തിൽ കുടുംബാംഗമാണ് ഇവർ. ഏക മകൾ ദിവ്യ. മൃതദേഹം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം വൈകിട്ട് സുലൈബിക്കാത്ത് സെമിത്തേരിയിൽ  സംംസ്കരിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K