31 May, 2020 05:15:35 PM


ഏറ്റുമാനൂര്‍ നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് ആരംഭം കുറിച്ചു. നഗരസഭയിലെ 35 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു. നഗരസഭാതല ശുചീകരണം ആക്ടിംഗ് ചെയർപേഴ്ൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ടി.പി. മോഹൻ ദാസ് അധ്യക്ഷനായി. വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.എസ് വി നോദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസൻ തോമസ്, നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിൽ, കൗൺസിലര്‍മാരായ ബിജു കുമ്പിക്കന്‍, മാത്യു വാക്കത്തുമാലി, ടോമി പുളിമാൻതുണ്ടം, മോളി ജോസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി നു, ജെ എച്ച് ഐ ബിജു എന്നിവർ സംസാരിച്ചു. നഗരസഭാ പരിസരം, മത്സ്യ മാർക്കറ്റ്‌, പച്ചക്കറി മാർക്കറ്റ്  തുടങ്ങിയ സ്ഥലങ്ങൾ നഗരസഭാ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി. വാര്‍ഡുകളിൽ കൗൺസിലര്‍മാര്‍ ശുചീകരണത്തിന് നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K