31 May, 2020 05:42:06 PM


നടി ഖുഷ്ബുവിന്‍റെ ബന്ധു കോവിഡ് ബാധിച്ച് മുംബൈയിൽ മരിച്ചു



മുംബൈ: തെന്നിന്ത്യൻ താരം ഖുഷ്ബുവിന്‍റെ ബന്ധു കോവിഡ് 19 ബാധിച്ച് മുംബൈയിൽ മരിച്ചു. ഖുഷ്ബു തന്നെയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഖുഷ്ബുവിന്‍റെ സഹോദരന്‍റെ ഭാര്യയുടെ ബന്ധുവാണ് മരിച്ചത്. മരണത്തിൽ സിനിമാ രംഗത്തെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി. 


ഇന്ത്യയിൽ കോവിഡ് 19 ഏറ്റവും രൂക്ഷമായ സംസ്ഥാനം മഹാരാഷ്ട്രയാണ്. 62, 228 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 2,098 മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം രാജ്യത്ത് ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. 24 മണിക്കൂറിനിടെ 193 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ, ആകെ മരണസംഖ്യ 5164 ആയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K