31 May, 2020 09:13:51 PM


കേരളത്തില്‍ വീണ്ടും കോവിഡ് മരണം: ഇന്ന് മരിച്ചത് റിയാദില്‍ നിന്നെത്തിയ മാവൂര്‍ സ്വദേശിനി



കോഴിക്കോട്: കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മാവൂർ സ്വദേശി സുലേഖ (56) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 20നാണ് റിയാദിൽ നിന്നെത്തിയത്. ഹൃ​​​ദ്രോ​​​ഗ​​​വും ക​​​ടു​​​ത്ത ര​​​ക്ത​​​സ​​​മ്മ​​​ർ​​ദ​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 


രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തോ​​​ടെ ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​നും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 10 ആയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K