03 June, 2020 09:52:46 PM


പൃഥ്വിരാജിനൊപ്പം ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയ ആള്‍ക്ക് കോവിഡ്; ആശങ്കയില്‍ സംഘാംഗങ്ങള്‍



മലപ്പുറം: പൃഥ്വിരാജിനൊപ്പം 'ആടുജീവിതം' സിനിമ ഷൂട്ടിങ് കഴിഞ്ഞെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.  സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം ജോര്‍ദാനില്‍ പോയത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിരാജും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന്  ജോര്‍ദാനിലെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടിവന്നു. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കി. പൃഥ്വിരാജിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K