07 June, 2020 10:54:21 AM


പട്ടാമ്പി ചാലിശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് ‍യുവതി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്.



പട്ടാമ്പി: ചാലിശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. പെരിന്തൽമണ്ണ കാളിപറമ്പിൽ അമീന്റെ ഭാര്യ ഫാത്തിമ്മ നിവേദിത (19) ആണ് മരിച്ചത്. ഡോ. ഒമർ മലയിൽ (45), ഇരിങ്ങാലക്കുട സ്വദേശി അശ്വതി (25), വടക്കേക്കാട് കടിക്കാട്ടയിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷെഹിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരുമ്പിലാവിലെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 2.6K