13 June, 2020 07:23:55 PM


പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇന്ന് എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് ; ഒ​മ്പ​ത് പേ​ർ രോ​ഗ​മു​ക്തി നേ​ടി

പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഒ​മ്പ​ത് പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ ക​ണ്ണൂ​ർ, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക് താ​ഴെ കൊ​ടു​ക്കും പ്ര​കാ​ര​മാ​ണ്. 


ഉ​ത്ത​ർ​പ്ര​ദേ​ശ്-​ഒ​ന്ന് 
ആ​ഗ്ര​യി​ൽ നി​ന്ന് ജൂ​ൺ ആ​റി​ന് എ​ത്തി​യ അ​ട്ട​പ്പാ​ടി ക​ൽ​ക്ക​ണ്ടി സ്വ​ദേ​ശി(22 പു​രു​ഷ​ൻ).​ഇ​ദ്ദേ​ഹം ഏ​ഴു പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം ആ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്.​ഇ​തി​ൽ ഒ​രാ​ൾ​ക്ക് ജൂ​ൺ 10 ന്‌ ​രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.


ദു​ബാ​യ് -ഒ​ന്ന്
കൊ​പ്പം കീ​ഴ്മു​റി സ്വ​ദേ​ശി (22, പു​രു​ഷ​ൻ)


അ​ബു​ദാ​ബി-​ഒ​ന്ന്
മെ​യ് 27 ന് ​എ​ത്തി​യ വാ​ടാ​നാം​കു​റു​ശ്ശി സ്വ​ദേ​ശി (22, പു​രു​ഷ​ൻ)


ത​മി​ഴ്നാ​ട്-​ഒ​ന്ന്
നെ​ല്ലൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി എ​ത്തി​യ പ​ട്ടാ​മ്പി ലി​ബ​ർ​ട്ടി സ്ട്രീ​റ്റ് സ്വ​ദേ​ശി (20, പു​രു​ഷ​ൻ)


ഖ​ത്ത​ർ-​ഒ​ന്ന്
ജൂ​ൺ 7 ന് ​എ​ത്തി​യ മേ​ലെ പ​ട്ടാ​മ്പി സ്വ​ദേ​ശി (30, പു​രു​ഷ​ൻ)


ഒ​മാ​ൻ-​ഒ​ന്ന്
ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി(23, പു​രു​ഷ​ൻ). ഇ​ദ്ദേ​ഹം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.


കു​വൈ​റ്റ്-​ഒ​ന്ന്
പ​ട്ടി​ത്ത​റ സ്വ​ദേ​ശി(50, പു​രു​ഷ​ൻ). ഇ​ദ്ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.


ഡ​ൽ​ഹി-​ഒ​ന്ന്
ഡ​ൽ​ഹി​യി​ൽ സ്റ്റാ​ഫ് നേ​ഴ്സ് ആ​യി​രു​ന്ന നൊ​ച്ചു​ള്ളി എ​ര​മം​ഗ​ലം സ്വ​ദേ​ശി(23, സ്ത്രി). ​ഇ​വ​ർ എ​റ​ണാ​കു​ള​ത്താ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.


ജി​ല്ല​യി​ൽ നി​ല​വി​ൽ 173 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​നു പു​റ​മെ ജൂ​ൺ ആ​റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ട്ടാ​മ്പി, മു​ള​യ​ങ്കാ​വ് സ്വ​ദേ​ശി​ക​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ട്.



Share this News Now:
  • Google+
Like(s): 2.6K