14 June, 2020 04:10:22 PM


റോഡ് ഇടിഞ്ഞ് ആറ്റിലേക്ക് പതിച്ചു; അശാസ്ത്രീയ നിര്‍മാണമെന്ന് നാട്ടുകാര്‍




ആലപ്പുഴ: ടാറിംഗ് ജോലികള്‍ നടക്കവെ റോഡ് ഇടിഞ്ഞ് ആറ്റിലേക്ക് പതിച്ചു. റോഡിന്റെ പകുതിയോളം ഭാഗം ആറ്റിലേക്ക് ഇടിഞ്ഞത്. ആലപ്പുഴ എടത്വയിലാണ് സംഭവം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. കോയില്‍മുക്ക് കമ്പനിപ്പീടിക-മങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് പോച്ച ആറ്റിലേക്ക് പതിച്ചിരിക്കുന്നത്.


ഉളിയന്നൂര്‍ കറുക പാട ശേഖരത്തിന്റെ ബണ്ട് റോഡാണ് ആറ്റിലേക്ക് പതിച്ചത്. ചിറ സ്ഥിതിചെയ്യുന്ന ഭാഗത്തായി 10 മീറ്ററോളം ദൂരമാണ് റോഡ് ഇടിഞ്ഞ് വെള്ളത്തില്‍ വീണത്. റോഡിന്റെ ബലക്ഷയം നാട്ടുകാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് കാര്യമാക്കിയില്ല. അശാസ്ത്രീയ നിര്‍മാണമാണ് റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K