19 June, 2020 08:02:07 PM


ആശുപത്രിയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്‍റെ മൃതദേഹം; 2 ദിവസത്തെ പഴക്കം



മലപ്പുറം: കോട്ടക്കൽ അൽമാസ് ആശുപത്രി പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയ്ക്കൽ ആട്ടീരി സ്വദേശി അനീസിന്‍റെ (40) മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു.  മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടന്നാണ് സൂചന. ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ജീവനക്കാർ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന്  കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ഒ പ്രദീപ് കുമാർ, എസ്.ഐ റിയാസ് ചാക്കീരി എന്നിവർ പരിശോധന നടത്തി. തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. മലപ്പുറത്തു നിന്നു വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരുമെത്തി  പരിശോധന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K