28 June, 2020 06:20:48 PM


തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണ്ണം; നിരീക്ഷണം വര്‍ധിപ്പിക്കും - കടകംപള്ളി



തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും കണ്ടെത്താന്‍ സാധിക്കാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കകള്‍ക്കിടയാക്കുന്നു. അതിനാല്‍ തന്നെ ജില്ലയില്‍ നിരീക്ഷണം വര്‍ധിപ്പിക്കും.


നിലവിലത്തെ സാഹചര്യത്തില്‍ നഗരം അടച്ചിടേണ്ടത് ആവശ്യകതയില്ല എന്നും കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇലെക്‌ട്രിസിറ്റി ബില്‍, വാട്ടര്‍ ബില്‍ എന്നിവ ഓണ്‍ലൈന്‍ ആയി അടക്കാവുന്നതാണ്. വിദ്യാസമ്ബന്നനായ വിഎസ്‌എസ്‌സി ജീവനക്കാരന്‍ ബില്ലടയ്ക്കാനും കല്യാണ ചടങ്ങുകള്‍ക്കും പോയത് ഖേദകരമാണ്. പൊതുജനങ്ങള്‍ സര്‍ക്കാരിനോട് സഹകരിക്കണം. ജാഗ്രത പാലിക്കുകയും വേണം. മന്ത്രി പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K