02 July, 2020 05:50:21 PM


'ലോണ്‍കൃഷി': ലോക്ഡൗണില്‍ ഉരുതിരിഞ്ഞ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു



കോട്ടയം: ഈ ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ട് നിര്‍മ്മിച്ച ഒരു ഷോട്ട് ഫിലിം ആണ് ലോണ്‍ കൃഷി. അഭിനേതാക്കള്‍ അവരവരുടെ വീട്ടില്‍ ഇരുന്നു സംവിധായകന്‍റെ നിര്‍ദേശാനുസരണം സ്വയം ഷൂട്ട് ചെയ്ത് അയച്ചു കിട്ടിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ഈ ഷോട്ട് ഫിലിം നിര്‍മ്മിച്ചത്.


സമൂഹം ഏറെ ശ്രദ്ധിക്കാത്ത ഒരു വിരോധാഭാസത്തെ കുറിച്ച് പാമരനായ ഒരു കൃഷിക്കാരന്‍റെ പ്രതികരണമാണ് പ്രമേയം. പണ്ട് ഒരു ചെറിയ കുട്ടി രാജാവ് നഗ്നനാണ് എന്ന് നിഷ്ക്കളങ്കമായി പറഞ്ഞതുപോലെ. ഒപ്പം നാളികേര പാകമാനസരായ കൃഷിക്കാരുടെ മനോ നൈര്‍മെല്യവും വെളിവാകുന്നു. മൂന്ന് കഥാപാത്രങ്ങളാണ് ഈ ഹ്രസ്വചിത്രത്തില്‍ ഉള്ളത്. സിബി, ഹരിയേറ്റുമാനൂര്, സീമ എന്നിവര്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 5 മിനിറ്റ് 11 സെക്കന്‍റ് മാത്രം  ദൈര്‍ഘ്യമുള്ള ഈ ഷോട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് സോമന്‍ മേടയില്‍ ആണ്. നിര്‍മ്മാതാവ് ശ്യാമള എ. പി. 







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K