03 July, 2020 06:18:30 PM


രോഗവ്യാപനത്തില്‍ വന്‍കുതിപ്പ്: ഇന്ന് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 211 പേര്‍ക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. 201 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. 138 വിദേശത്ത് നിന്ന് വന്നവരാണ്. 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.


ഇന്ന് സ്ഥിരീകരിച്ചവരില്‍ സെക്രട്ടേറിയറ്റിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരു 17 പാലക്കാട് 14 കോട്ടയം 14 കോഴിക്കോട് 14 കാസര്‍കോട് 7 പത്തനംതിട്ട 2 ഇടുക്കി 2 വയനാട് 1.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K