05 July, 2020 05:40:57 AM


ആ​റ​ടി അ​ക​ലം പാ​ലി​ക്കാ​തെ​യു​​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളോ യോ​ഗ​ങ്ങ​ളോ പാ​ടി​ല്ലെ​ന്നു നി​ർ​ദേ​ശം

തിരുവ​ന​ന്ത​പു​രം: മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ​യും ആ​റ​ടി അ​ക​ലം പാ​ലി​ക്കാ​തെ​യു​മു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളോ യോ​ഗ​ങ്ങ​ളോ പാ​ടി​ല്ലെ​ന്നു നി​ർ​ദേ​ശി​ച്ചു പ​ക​ർ​ച്ച​വ്യാ​ധി ഭേ​ദ​ഗ​തി വി​ജ്ഞാ​പ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. ഒ​രു വ​ർ​ഷം വ​രെ​യോ അ​ല്ലെ​ങ്കി​ൽ മ​റി​ച്ചൊ​രു വി​ജ്ഞാ​പ​നം ഇ​റ​ങ്ങു​ന്ന​തു വ​രെ​യോ ആ​ണു കാ​ലാ​വ​ധി. 


അ​ധി​കാ​രി​ക​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ സ​മ്മേ​ള​ന​ങ്ങ​ൾ, ധ​ർ​ണ​ക​ൾ, സ​മ​ര​ങ്ങ​ൾ, ഘോ​ഷ​യാ​ത്ര​ക​ൾ, മ​റ്റു കൂ​ടി​ച്ചേ​ര​ലു​ക​ൾ എ​ന്നി​വ പാ​ടി​ല്ലെ​ന്ന് പ​ക​ർ​ച്ച​വ്യാ​ധി ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ പ​റ​യു​ന്നു. മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ ന​ട​ത്തു​ന്ന ഇ​ത്ത​രം യോ​ഗ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി പ​ത്തു പേ​രി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്കു​ക​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക​യും ആ​റ​ടി അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും ഓ​ർ​ഡി​ന​ൻ​സി​ന്‍റെ പു​തു​ക്കി​യ ഭേ​ദ​ഗ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.


പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും പൊ​തു​ജ​ന സാ​ന്നി​ധ്യ​മു​ള്ള മ​റ്റി​ട​ങ്ങ​ളി​ലും വാ​ഹ​ന യാ​ത്ര​യി​ലും മൂ​ക്കും വാ​യ​യും മൂ​ടു​ന്ന ത​ര​ത്തി​ൽ എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും ജ​ന​ങ്ങ​ൾ ത​മ്മി​ൽ ആ​റ​ടി അ​ക​ലം പാ​ലി​ച്ചി​രി​ക്ക​ണം. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ ഒ​രേ സ​മ​യ​ത്ത് 50 പേ​രി​ൽ കൂ​ട​രു​ത്. 


അ​വി​ടെ കൂ​ടു​ന്ന​വ​രെ​ല്ലാം സാ​നി​റ്റൈ​സ​ർ ക​രു​തു​ക​യും മാ​സ്ക് ധ​രി​ക്കു​ക​യും ആ​റ​ടി അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. ച​ട​ങ്ങി​ന്‍റെ സം​ഘാ​ട​ക​രും സാ​നി​റ്റൈ​സ​ർ സൗ​ക​ര്യ​മൊ​രു​ക്ക​ണം. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​രി​ൽ കൂ​ട​രു​ത്. ഇ​വി​ടെ​യും മു​ഖാ​വ​ര​ണം, സാ​നി​റ്റൈ​സ​ർ, ആ​റ​ടി അ​ക​ലം എ​ന്നി​വ നി​ർ​ബ​ന്ധം.


ക​ട​ക​ളി​ലും വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു സ​മ​യ​ത്ത് പ​ര​മാ​വ​ധി 20 പേ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല. മു​റി​യു​ടെ വ​ലി​പ്പ​മ​നു​സ​രി​ച്ച് വേ​ണം ആ​ളു​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ക്കാ​ൻ. പൊ​തു​സ്ഥ​ല​ത്തോ റോ​ഡി​ലോ ഫു​ട്പാ​ത്തി​ലോ ആ​രും തു​പ്പ​രു​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന എ​ല്ലാ​വ​രും കോ​വി​ഡ്-19 ഇ-​ജാ​ഗ്ര​താ പ്ലാ​റ്റ്ഫോം വ​ഴി മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. സ​ന്പ​ർ​ക്കം മ​ന​സി​ലാ​ക്കാ​നും ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മു​റ​പ്പാ​ക്കാ​നും ഇ​താ​വ​ശ്യം.


രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ഇ​ത് അ​നി​വാ​ര്യം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കാ​ണ്. വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K