08 July, 2020 10:42:28 PM


കോ​വി​ഡ് വ്യാ​പ​നം: പ​ത്ത​നം​തി​ട്ട ന​ഗ​രം അ​ട​ച്ചു​പൂ​ട്ടി; പൊതു ഗതാഗതം ഉണ്ടാകില്ല



പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കി. ന​ഗ​രം പൂ​ര്‍​ണ​മാ​യി അ​ട​ച്ചു. ഒരാഴ്ചത്തേക്കാണ് നഗരസഭയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു ഗതാഗതം ഉണ്ടാകില്ല. പത്തനംതിട്ട നഗരസഭയ്ക്ക് പുറമേ റാന്നി പഞ്ചായത്തിലെ 1, 2 വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി. ജില്ലയില്‍ ആകെ 181 പേര്‍ രോഗികളായുള്ളത്. ഇതില്‍ 12 പേര്‍ ജില്ലയ്ക്ക് പുറത്താണ് ചികിത്സയില്‍ കഴിയുന്നത്. മൂന്ന് പേര്‍ ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടു.


കു​മ്പ​ഴ മ​ല്‍​സ്യ​മാ​ര്‍​ക്ക​റ്റും അ​ട​ച്ചു. നേ​ര​ത്തെ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​ര്‍ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്കു ക​ത്തു ന​ല്‍​കി. ഉ​റ​വി​ടം അ​റി​യാ​ത്ത സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ല്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​ള​ക്ട​റു​ടെ ന​ട​പ​ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K