09 July, 2020 02:51:09 PM


ഫ്ലക്സ് ബോർഡ് അഴിക്കാൻ കയറിയ യുവാവ് നാട്ടുകാർ നോക്കി നിൽക്കേ കത്തിക്കരിഞ്ഞു



തൃശ്ശൂർ: കെട്ടിടത്തിന് മുകളിൽ നിന്ന് ഫ്ലക്സ് ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് നാട്ടുകാർ നോക്കി നിൽക്കെ കത്തിക്കരിഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പരസ്യ ബോർഡിന് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചത് മൂലം ഷോക്കേറ്റതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


ഫ്ലക്സ് ബോർഡ് അഴിച്ചുമാറ്റി പുതിയ പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് അപകടത്തിൽ പെട്ടത്. നിമിഷങ്ങൾക്കുള്ളിലാണ് യുവാവ് കത്തിക്കരിഞ്ഞ് ചാരമായി മാറിയത്. നാട്ടുകാർക്ക് ഇയാളെ രക്ഷിയ്ക്കാനായില്ല. പത്ത് മണിയോടെയാണ് സംഭവം. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹത്തിൽ നിന്ന് അപ്പോഴും പുക വമിക്കുന്നുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K