09 July, 2020 04:58:14 PM


ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ്



ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴ ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ്(20) രോഗം കണ്ടെത്തിയത്. ദേവികയേയും ഭര്‍ത്താവ് ജിതിന്‍(30) നേയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ ജിതില്‍ തൂങ്ങിമരിച്ച നിലയിലും ദേവിക കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.


നാലു മാസമായി ഇവര്‍ ചെന്നിത്തല മഹാത്മ സ്‌കൂളിനു സമീപമുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. രണ്ട് ആത്മഹത്യാ കുറിപ്പുകളും പോലീസ് കണ്ടെടുത്തിരുന്നു. ജീവിത നൈരാശ്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് മരണകാരണമെന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്. ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പോലീസുകാര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദേവികയുടെ രോഗബാധയുടെ ഉറവിടവും വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K