09 July, 2020 06:21:15 PM


പിന്നോട്ട് പോകാതെ കേരളം: ഇന്ന് കോവിഡ് 339 പേർക്ക്; 149 പേർ രോഗമുക്തരായി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന. ഇന്ന് 339 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 149 പേർക്ക് ഇന്ന് രോഗം ഭേദമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് ഇന്ന് 95 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചരിൽ 117 പേർ വിദേശത്ത് നിന്ന് വന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 


പ്ര​തി​ദി​ന​കേ​സ് ഇ​ത് ര​ണ്ടാം ദി​വ​സ​മാ​ണ് 300 ക​ട​ക്കു​ന്ന​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ ദി​വ​സം കൂ​ടി​യാ​ണ് ഇ​ന്ന്. 133 പേ​ര്‍​ക്കാ​ണ് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഇ​ന്ന് രോ​ഗം പി​ടി​പെ​ട്ട​ത്. അതേസമയം ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 471 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 1,85,960 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 3,261 പേ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.  സൂപ്പർ സ്പ്രെഡ് സാധ്യത കൂടുന്നെന്നും മുഖ്യമന്ത്രി.


ഇന്ന് ഫലം പോസറ്റീവ് ആയവരുടെ ജില്ല തിരുച്ചുള്ള കണക്ക്: തിരുവനന്തപുരം 95, മലപ്പുറം 55,പാലക്കാട് 50, തൃശൂര്‍ 27 ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 7 എന്നിങ്ങനെയാണ്. 


രോ​ഗ​മു​ക്തി ജി​ല്ല​തി​രി​ച്ച്‌: തി​രു​വ​ന​ന്ത​പു​രം- 9, കൊ​ല്ലം- 10, പ​ത്ത​നം​തി​ട്ട-7, ആ​ല​പ്പു​ഴ-7, കോ​ട്ട​യം- 8, ഇ​ടു​ക്കി-8, എ​റ​ണാ​കു​ളം-15, തൃ​ശൂ​ര്‍-29, പാ​ല​ക്കാ​ട്-17, മ​ല​പ്പു​റം-6, കോ​ഴി​ക്കോ​ട്-1, വ​യ​നാ​ട്-1, ക​ണ്ണൂ​ര്‍-16, കാ​സ​ര്‍​ഗോ​ഡ്-13



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K