09 July, 2020 06:54:08 PM


ഡ്രൈവര്‍ക്ക് കോവിഡ്; ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍



തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. അദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. വേങ്ങോട് സ്വദേശിയായ നാല്‍പതുകാരനാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഡ്രൈവര്‍. ഇദ്ദേഹം ജൂലായ് നാല് വരെ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K