11 July, 2020 01:16:17 AM


മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ൽ വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാം - ലോ​കാ​രോ​ഗ്യ സം​ഘ​ട​ന



​ന്യൂയോ​ർ​ക്ക്: ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് പ​ട​രു​ന്പോ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ൽ വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നം ഗെ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു.


ലോ​ക​ത്തെ ഏ​ത് രാ​ജ്യ​ത്താ​യാ​ലും ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ൾ കൃ​ത്യ​മാ​യി ന​ട​ത്തു​ക​യും ക്വാ​റ​ന്ൈ‍​റ​ൻ വ്യ​വ​സ്ഥ​ക​ൾ അ​ട​ക്കം കൃ​​ത്യ​മാ​യി പാ​ലി​ക്കു​കും ചെ​യ്താ​ൽ കോ​വി​ഡ് പ​ട​രു​ന്ന​ത് ത​ട​യാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ൾ കോ​വി​ഡ് വൈ​റ​സി​നെ നി​യ​ന്ത്രി​ച്ച​ത് ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണെ​ന്നും ടെ​ഡ്രോ​സ് അ​ഥ​നം ഗെ​ബ്രി​യേ​സി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K