23 July, 2020 06:09:06 PM


ആശങ്കക്ക് ഇളവില്ല; കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ആശങ്കക്ക് ഇളവില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ 798 പുതിയ രോഗികള്‍. ഇതില്‍ 75 പേരുടെ ഉറവിടം അറിയില്ല. വിദേശത്തുനിന്നെത്തിയ 104 പേര്‍ക്കും മറ്റുസംസ്​ഥാനങ്ങളില്‍നിന്നെത്തിയ 115 പേര്‍ക്കും രോഗം സ്​ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഈ കാര്യങ്ങള്‍ അറിയിച്ചത്. 16110 പേര്‍ക്കാണ്​ ഇതുവരെ സംസ്​ഥാനത്ത്​ രോഗം സ്ഥിരീകരിച്ചത്​.  


കോവിഡ് ബാധിച്ചു ഇന്നു അഞ്ചു മരണവും ഉണ്ടായി. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി(58), മൂവാറ്റുപുഴ സ്വദേശി ലക്ഷ്മി കുഞ്ഞൻപിള്ള, പാറശാല സ്വദേശി രവീന്ദ്രൻ, കൊല്ലം സ്വദേശി റഹിയാനത്ത്, കണ്ണൂർ വിളക്കോണത്തെ സദാനന്ദൻ എന്നിവരാണ് മരിച്ചത്. കോവിഡ് അവലോകനയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്നു 432 പേർ രോഗമുക്തി നേടി.


കോവിഡ് ബാധിതരുടെ എണ്ണം ജില്ല തിരിച്ച്: - 


കൊല്ലം 106
പത്തനംതിട്ട 27
ആലപ്പുഴ 82
കോട്ടയം 80
ഇടുക്കി 63
എറണാകുളം 100
തൃശൂർ 83
പാലക്കാട് 51
മലപ്പുറം 89
കോഴിക്കോട് 67
വയനാട് 10
കണ്ണൂർ 51
കാസർകോട് 47


നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:


തിരുവനന്തപുരം 60
കൊല്ലം 31
പത്തനംതിട്ട 27
ആലപ്പുഴ 30
കോട്ടയം 25
ഇടുക്കി 22
എറണാകുളം 95
തൃശൂർ 21
പാലക്കാട് 45
മലപ്പുറം 30
കോഴിക്കോട് 16
വയനാട് 5
കണ്ണൂർ 7
കാസർകോട് 36

തിരുവനന്തപുരം 222



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K